വികാരി അച്ചനും ഡ്രൈവറും

ഒരു വികാരി അച്ചനും കോഴിക്കോട്ടു കണ്ണൂര്‍ റൂട്ടില് ബസ് ഓടിക്കുന്ന ഒരു പ്രൈവറ്റ് ബസ് ഡ്രൈവറും ഒരേ സമയം മരിച്ചു, വൈകുന്നേരമായിരുന്നു മരണം. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു അവര്‍ സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ ദൈവം അന്നത്തെ ജോലി കഴിഞ്ഞു വിശ്രമിക്കാന്‍ പോയി. അത് കൊണ്ടു ചിത്രഗുപ്തന്‍ അവര്‍ക്ക് രാത്രി താമസത്തിന് വേണ്ടത് ചെയ്തു. അച്ഛന് ഒരു സാധാരണ Non AC single room ആണ് കിട്ടിയത്. ഡ്രൈവര്കാകട്ടെ ഒരു ഒന്നാം തരം AC suite. അച്ചന്‍ ക്ഷുഭിതനായി, എന്നാലും സ്വര്‍ഗമല്ലേ വഴക്കുണ്ടാക്കണ്ട എന്ന് വിചാരിച്ചു തട്ടിക്കയറിയില്ല ചിത്റഗുപ്തനോടു.അച്ചന്‍ കൊതുകടി കൊണ്ടു ശപിച്ചു കൊണ്ടു നേരം വെളുപ്പിച്ചു.

പിറ്റെ ദിവസം രാവിലെ ദൈവത്തിന്റെ സമക്ഷത്തില്‍ രണ്ടു പേരെയും കൊണ്ടുവന്നു. ആദ്യം അച്ചന്റെ ഊഴമായിരുന്നു. അച്ചന്‍ പറഞ്ഞു : " പിതാവേ , ഞാന്‍ എന്റെ ജീവിതം മുഴുവനും എന്റെ കുഞ്ഞാടുകളോടു അങ്ങയുടെ സ്ഥുതി പറഞ്ഞു, അവരോടു അങ്ങയെ സ്ഥുതിക്കാന് പറഞ്ഞു. എന്നാല്‍ ഈ ഡ്രൈവര്‍
ജീവിതത്തിലൊരിക്കലുമ് ദൈവത്തിനെ വിളിച്ചിട്ടുണ്ടാവില്ല. അങ്ങയുടെ സഹായികള്‍ എനിക്ക് ഒരു വൃത്തികെട്ട മുറി തന്നു. ഈ ദൈവ നിന്ദക്കാരനു ഒരു AC suit ഉം . ഇതെന്തു ന്യായമാണ്, പിതാവേ ?"

ദൈവം പറഞ്ഞു, " മകനെ നീ ജീവിതം മുഴുവന്‍ എന്റെ അപദാനങ്ങള് വാഴ്ത്തി, കുഞ്ഞാടുകളോടു എന്നെ സ്ഥുതിക്കുവാന് പറയുകയും ചെയ്തു, പക്ഷെ അവരില്‍ എത്ര പേര്‍ എന്നെ വിളിച്ചു, മകനെ നീ അന്വേഷിച്ചോ. ഈ ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ അയാള്‍ വണ്ടി കോഴിക്കോട്ടു നിന്നു പുറപെടുംപോള്‍ മുതല്‍ കണ്ണൂര്‍ എത്തുന്നത് വരെ യാത്രക്കാര്‍ എല്ലാം " ദൈവമേ ദൈവമേ " എന്ന് നിര്‍ത്താതെ വിളിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ആരാണ് കൂടുതല് ഫലപ്രദം ആയി വര്‍ത്ത്തിച്ച്ച്ചത് ? " .

Comments

Popular posts from this blog

ഫ്ലാഷ് ന്യൂസ്

ടെന്‍ഷന്‍

വാക്യത്തില്‍ പ്രയോഗിക്കുക