Oct 27, 2009

ടെന്‍ഷന്‍

ഒരു പെണ്കുട്ടി നിങ്ങളോട് ലിഫ്റ്റ്‌ ചോദിക്കുന്നു ,
വഴിക്ക് വച്ചു അവള്ക്ക് തലകറക്കം ,
നിങ്ങള്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നു ..

ഡോക്ടര്‍ പറഞ്ഞു 'നിങ്ങള്‍ അച്ഛനാകാന്‍ പോകുന്നു '
നിങ്ങള്ക്ക് ടെന്‍ഷന്‍ ആയി ..

അപ്പോള്‍ നിങ്ങള്‍ : 'ഞാന്‍ അല്ല ഇതിന്റെ അച്ഛന്‍ ..!!!'
അപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് ചോദിച്ചു ..

പെണ്‍കുട്ടി പറഞ്ഞു 'ഇയാളാണ് കുഞ്ഞിന്റെ അച്ഛന്‍ '
ദെ പിന്നെയും ടെന്‍ഷന്‍ ...

പിന്നെ പോലീസ് വന്നു ..
നിങ്ങളുടെ മെഡിക്കല്‍ ചെക്കപ്‌ നടന്നു ...
റിപ്പോര്ട്ട് വന്നു ....!!!

'നിങ്ങള്ക്ക് ഒരിക്കലും അച്ഛനാകാന്‍ പറ്റിലാ ...'

ഹാവൂ രക്ഷപെട്ടു ....

നിങ്ങള്‍ സന്തോഷത്തോടെ പുറത്തിറങ്ങുന്നു ....

പിന്നെ ആലോചിച്ചു അപ്പോള്‍ വീട്ടിലുള്ള 2 കുട്ടികള്‍ ആരുടെയാണ് ...
പിന്നെയും ടെന്‍ഷന്‍ ............

Oct 22, 2009

ഒറ്റവരി ഫലിതങ്ങള്‍

1 തിലകം എന്നാല്‍ പൊട്ട്‌, അപ്പോള്‍ തിലകനെന്നാല്‍ പൊട്ടനാണോ?

2 ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു തടയാന്‍? അതിന്റെ വാലിലൊരു കെട്ടിടുക

3 പൂച്ചയെ കണ്ടാല്‍ എലി ഓടുന്നത്‌ എന്തുകൊണ്ട്‌? കാലുകൊണ്ട്‌

4 മത്സ്യങ്ങള്‍ക്ക്‌ കരയില്‍ ജീവിക്കാന്‍ കഴിയാത്തത്‌? കരയില്‍ വെള്ളമില്ലാത്തതുകൊണ്ട്‌!

5 ഗൊറില്ലകള്‍ക്ക്‌ വലിയ നാസാരന്ധ്രങ്ങള്‍ നല്‍കിയിരിക്കുന്നത്‌? വിരലുകള്‍ വലുതായതുകൊണ്ട്‌.

6 ഒരു പ്രേതം മറ്റൊരു പ്രേതത്തോട് - നീ മനുഷ്യരില്‍ വിശ്വസിക്കുന്നുണ്ടോ?

7 തവളയുടെ വായെവിടെ? നടുക്ക്‌!

8 ഒരു കാന്തം മറ്റൊന്നിനോട്‌ പറയുന്നത്‌? എന്നെ ഇങ്ങനെ ആകര്‍ഷിക്കാതെ!

9 ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്ന്‌ പിന്‍വാങ്ങാന്‍ കാരണം? ഇംഗ്ലണ്ടില്‍ പിന്‍ ഇല്ലായിരുന്നു.

10 വാസ്കോഡഗാമ കാപ്പാട്‌ കാലുകുത്താന്‍ കാരണം? കൈ കുത്താന്‍ വയ്യാത്തതിനാല്‍

11 ഏറ്റവും കൂടുതല്‍ ചെക്ക്‌ കൊടുക്കുന്ന ഇന്ത്യാക്കാരന്‍? വിശ്വനാഥന്‍ ആനന്ദ്‌!

12. ഒറ്റയ്ക്ക്‌ സംഘഗാനം പാടിയ വ്യക്തി? രാവണന്‍!

12 എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഗ്രഹം? ആഗ്രഹം!

13 കേക്കില്‍ ആദ്യം ഇടേണ്ട വസ്തു? കത്തി!

14 രമ - പാത്രം കഴുകാന്‍ എന്താ ഉപയോഗിക്കുന്നേ? ഉമ - ഭര്‍ത്താവിനെ!

15 അമേരിക്കന്‍ സമയം നമ്മുടെ സമയത്തേക്കാള്‍ പുറകിലായിരിക്കുന്നത്‌? കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചത്‌ താമസിച്ചായതുകൊണ്ട്‌!

16 അയ വെട്ടുന്ന മൃഗം? എലി!!

17 അച്ഛന്‍ അധികം സംസാരിക്കാത്തതു കൊണ്ട് മാതൃഭാഷ എന്ന പ്രയോഗമുണ്ടായി

18 സ്വപ്നം കാണുന്നവര്‍ക്കേ ഭാവിയുള്ളൂ. അപ്പോള്‍ പോയിക്കിടന്ന് ഉറങ്ങൂ!

Oct 8, 2009

100 ആയുസ്സ്

മരിച ശശിയുടെ വീട്ടില്‍ എത്തിയ കോരന്‍: body കൊണ്ടു വന്നൊ?

അപ്പോള്‍ ambulance വന്നു...


കോരന്‍ : ഹൊ...ശശിക്ക് 100 ആയുസ്സാണല്ലൊ..!

Oct 7, 2009

വെള്ളം അടിച്ചതിനു ശേഷം ...

1. അളിയാ

2. എടാ എനിക്ക് കിക്കായിട്ടില്ല

3. കാര്‍ / ബൈക്ക് ഞാന്‍ ഓടിക്കാം

4. പോയി പറയെടാ നിനക്കു ഇഷ്ടമാണ് എന്ന്

5. എന്തുവാടെ ഫിറ്റ്‌ ആവിന്നില്ലല്ലോ നാശം

6. അളിയാ ഒരു സ്മാള്‍ ഒരു ചെറിയ സ്മാള്‍ കൂടി

7. പറ അളിയാ എന്ത് വേണം

8.നീ എന്ത് വിചാരിച്ചു ഞാന്‍ ഫിറ്റ്‌ ആണ് എന്നോ . ഒരു ഫുള്‍ കൂടെ ഞാന്‍ തീര്‍ക്കും

9.അവള് കാരണമാടാ ഞാന്‍ കുടി തുടങ്ങിയത്

10. ശരി........ അവളുടെ ഫോണ്‍ നമ്പര്‍ താ .... നിന്റെ കാര്യം ഞാന്‍ ശരി ആക്കാം

11.നീ എന്ത് വേണേലും ഓര്‍ഡര്‍ ചെയ്തോ കാശു ഞാന്‍ കൊടുത്തോളാം ... കാശു എനിക്കൊരു പ്രശ്നമേ അല്ല.

12. ഇവിടെ ഒരു ലോഡ് ശവം വീഴും...

13. എന്നെ പിടിക്കണ്ട .

അവസാനം വാള് വേപ്പിന് ശേഷം

" നാശം ഇന്നു മുതല്‍ വെള്ളമടി നിര്ത്തി "

Oct 6, 2009

ഗാന്ധിജി

ടീച്ചര്‍ : ഗാന്ധിജിയുടെ മകന്‍റെ പേരു എന്താണ് ശശി പറയു
ശശി: ദിനേശന്‍
ടീച്ചര്‍ : "ദിനെശനൊ" ആരാ അസംഭന്ധം പറഞ്ഞു തന്നത്
ശശി : ആരും പറഞ്ഞതല്ല ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കുന്നതല്ലേ "ഗാന്ധിജി ഫാദര്‍ ഓഫ് 'ദി ' നേഷന്‍ എന്ന് ....

Oct 2, 2009

fire and safety course

കോവാലന്‍ : നിന്റെ മകനെ fire and safety course പടിക്കാന്‍ വിട്ടിട്ട് എന്തായി?

പാലാരിവട്ടം ശശി : എന്ത് പറയാനാ...കഞ്ഞി കുടി മുട്ടി! ഇപ്പോ അടുപ്പില്‍ തീ കത്തിച്ചാലുടന്‍ അവന്‍ വെള്ളം എടുത്തൊഴിക്കും! ഹെം...

Oct 1, 2009

ചന്ദ്രനില്‍ നിന്നും

Neil Amstrong lands on moon and sees two men there. he asked who are u?

Reply: "ചന്ദ്രനില്‍ നിന്നും ക്യാമറ മാന്‍ സതീഷിനോടൊപ്പം പ്രശാന്ത്‌ രഗുവംശം ഏഷ്യ നെറ്റ് ന്യൂസ് "