Dec 30, 2008

കപ്പല്‍ യാത്ര

ഒരിക്കല്‍ ഒരു അമേരിക്കക്കാരനും ഒരു ജപ്പാന്‍‌കാരനും ഒരു അറബിയും ഒരു മലയാളിയും കൂടി
കപ്പലില്‍ യാത്രചെയ്യുകയായിരുന്നു. യാത്രക്കിടയില്‍ നടുക്കടല്‍ എത്തിയപ്പോഴേക്കും അ‌മേരിക്കക്കാരന്‍
കുറേ ബോബെടുത്തു കടലിലെറിഞ്ഞിട്ട് ഗമയില്‍ പറഞ്ഞു “ഇതെന്റെ നാട്ടില്‍ ധാരാളം ഉണ്ട്”
ഇതു കണ്ട ജപ്പാന്‍കാരന്‍ കുറേ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കടലില്‍ എറിഞ്ഞിട്ടു പറഞ്ഞു
“ഇതെന്റെ നാട്ടില്‍ കുന്നോളം ഉണ്ട്” ഇതു വരെ മിണ്ടാതെ നിന്ന അറബി കൂടെയുണ്ടായിരുന്ന
മലയാളിയെ കടലിലേക്ക് തള്ളിയിട്ടിട്ട് പറഞ്ഞു “ഇതെന്റെ നാട്ടില്‍ ചവറുപോലെയാണു”

പൊലീസ്‌ സ്റ്റേഷന്‍

പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ഒരു അടിയന്തിര ഫോണ്‍ സന്ദേശം വന്നു: ഉടനെ സഹായിക്കണം...
പൊലീസ്‌: ഫയര്‍ എഞ്ചിനോ അതോ ആംബുലന്‍സോ ?
ഫോണിന്‍റെ മറുതലയ്ക്കല്‍: ഒരു നല്ല കയര്‍ വേണം..
പൊലീസ്‌: അതെന്തിനാ...
ഫോണ്‍ സന്ദേശം: പട്ടിയെ കെട്ടാനാ... പട്ടിയുടെ വായിലാണ്‌ കള്ളനിപ്പോള്‍

വേദപഠന ക്ലാസ്‌

പള്ളിയോട്‌ ചേര്‍ന്ന വേദപഠന ക്ലാസ്‌ നടക്കുകയായിരുന്നു. ക്ലാസ്‌ നടക്കുന്നതിനിടെ ടീച്ചര്‍ കുട്ടികളോട്‌ പറഞ്ഞു, "സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹമുള്ളവരെല്ലാം കൈപൊക്കിയേ..."
പക്ഷെ, അന്നമ്മ മാത്രം കൈപൊക്കിയില്ല. "അന്നമ്മയ്ക്കെന്താ സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ?" - ടീച്ചര്‍ ചോദിച്ചു.
അന്നമ്മ: "വേണ്ട ടീച്ചര്‍. ക്ലാസ്‌ കഴിഞ്ഞാല്‍ വേറെങ്ങും പോകാതെ വീട്ടിലേക്ക്‌ ചെല്ലണമെന്ന്‌ അമ്മ പറഞ്ഞിട്ടുണ്ട്‌

സര്‍ദാര്‍ജി ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍

ഒരു ദിവസം ഒരു സര്‍ദാര്‍ജി ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍ ചെന്നു.
അയാള്‍ ചുറ്റി നടന്നു നോക്കി. അതിന് ശേഷം:

സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍: "അത് വില്‍പ്പനക്ക് ഉള്ളതല്ല"

സര്‍ദാര്‍ജി വിടാനുള്ള ഭാവമില്ലായിരുന്നു. അയാള്‍ വീണ്ടും വന്നു.
സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍: "താങ്കളോട് നേരത്തെ പറഞ്ഞില്ലേ. അത് വില്‍ക്കുന്നില്ല. പ്രത്യേകിച്ച് താങ്കള്‍ക്ക്"

സര്‍ദാര്‍ജി തിരിച്ചു നടന്നു. സര്‍ദാര്‍ജിക്ക് ഒരു സംശയം. താന്‍ ഒരു സര്‍ദാര്‍ ആയതു കൊണ്ടാണോ തരാത്തത്. അയാള്‍ തീരുമാനത്തിലെത്തി. ടര്‍ബന്‍ എടുത്തു മാറ്റി മുടിയും വെട്ടി വീണ്ടു കടയിലേക്ക്. വീണ്ടും അതെ ചോദ്യം;

സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍: "താങ്കളോട് നേരത്തെ പറഞ്ഞതല്ലേ. അത് താങ്കള്‍ക്ക് തരുന്നില്ല എന്ന് "

സര്‍ദാര്‍ജി ആലോചിച്ചു ടര്‍ബന്‍ എടുത്തു മാറ്റി. മുടിയും വെട്ടി എന്നിട്ടും ഇയാള്‍ക്കെന്നെ മനസ്സിലായല്ലോ. ഇയാളെ വെറുതെ വിട്ടാല്‍ പറ്റില്ല. സര്‍ദാര്‍ജി പോയി താടിയും മീശയും വടിച്ചു. പിന്നെ പൈജാമയും കൂര്‍ത്തയും മാറ്റി പാന്റ്സും ഷര്‍ട്ടും ഒരു കൊട്ടും ധരിച്ചു. കൂടാതെ ഒരു കറുത്ത കണ്ണടയും ഫിക്സ് ചെയ്തു കൊണ്ടു വിണ്ടും കടക്കാരനോട്.

സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍ (ദേഷ്യത്തോടെ) : "താങ്കളോട് ഞാന്‍ എത്ര തവണയായി പറയുന്നു.
അത് താങ്കള്‍ക്ക് തരില്ല എന്ന്"

സര്‍ദാര്‍ജി ആകെ വിഷമത്തിലായി. അയാള്‍ കടക്കാരനോട് ചോദിച്ചു.

"അല്ല സുഹൃത്തെ, ഞാന്‍ പല വേഷത്തിലും വന്നു. എനിക്ക് തന്നെ എന്നെ മനസ്സിലാകാത്ത തരത്തില്‍ വേഷം മാറി. എന്നിട്ടും താങ്കളെന്നെ എങ്ങിനെ തിരിച്ചറിഞ്ഞു?"
കടക്കാരന്‍: "അതോ, ആ ടിവിക്ക് എന്താ വില എന്ന് താങ്കള്‍ മാത്രം ചോദിക്കൂ.."
സര്‍ദാര്‍ജി: "അതെന്താ?"
കടക്കാരന്‍: "എടോ, അത് ടിവി അല്ല, മൈക്രോ വേവ് ഓവന്‍ ആണ്"......

പാഞ്ചാലി

പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്തു ധര്മപുത്ര ദൃതരാഷ്ട്രരോട് ചോദിച്ചു : പ്രഭോ അങ്ങിതു കാണുന്നില്ലേ ????

ദൃതരാഷ്ട്രാര്‍ : മകനെ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഞാന്‍ അന്ധനല്ലേ

പുഷ്പാഞ്ജലി

അമ്പലത്തില്‍ നിന്നും വന്ന മകന്‍ അച്ഛനോട് : ഞാന്‍ അമ്മയുടെ പേരില്‍ പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍ : എന്റെ പേരിലോ ???
ശശിയേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

കേരളപോലീസ്

ലോകത്തിലെ മികച്ച പോലീസ്സാരെന്ന് കണ്ടുപിടിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചു: മത്സരം ഇതാണ്‍ --ആഫ്രിക്കയിലെ ഘോര വനാന്തരങ്ങളില്‍ ചെന്ന് ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക--- ആദ്യം ചൈനീസ് പൊലീസ് പോയി ഒരു വലിയ സിംഹത്തിനെ വലയിലാക്കി കൊണ്ടുവന്നു. അടുത്ത ഊഴം അമേരിക്കയുടേതായിരുന്നു , അവര്‍ പിടിച്ച സിംഹത്തിന്‍ ചൈനയുടേതിനേക്കാള്‍ വലിപ്പം ഉണ്ടായിരുന്നു. അടുത്തതു റഷ്യന്‍ പോലീസിന്റേത് , അവര്‍ അമേരിക്കയുടേതിനേക്കാള്‍ വലുതിനെ പിടിച്ചു കൊണ്ടു വന്നു. അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യന്‍ പൊലീസിന്റെ അഭിമാനമായ കേരളപോലീസ് വനത്തിനുള്ളിലേക്ക് കയറി. ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. എല്ലാവരും കേരള പോലീസിനെ തപ്പി ഇറങ്ങി. ഉള്‍ക്കാട്ടില്‍ ഒരിടത്തു അവര്‍ കേരളപോലീസിനെ കാണുമ്പോള്‍ അവര്‍ ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്‍ത്ത് നിര്‍ത്തി കൂമ്പിനിടിക്കുന്നു.........കൂടെ ഒരു ചോദ്യവും ...." സത്യം പറയെടാ നീയല്ലേ........സിംഹം........."

സര്‍ദ്ദാരും ഭാര്യയും

സര്‍ദ്ദാരും ഭാര്യയും കൂടി ഒട്ടൊറിക്ഷയില്‍ പൊകുകയായിരുന്നു ,പെട്ടന്നു സ്ര്‍ദ്ദര് കണ്ടു ഡ്രൈവര്‍ ത്നറ്റെയ ഭാര്യയെ കണ്ണാടിയിലൂടെ നൊക്കുന്നു.സഹിക്കയാതെ സ്ര്‍ദ്ദാര്‍ ഡ്രിവ്രൊട് നീ പുറ്കില്‍ ഇരി വണ്ടി ഞാന്‍ ഒടിക്കാം

കൊതുക്

മകന്‍ അച്ഛനോട്: അച്ഛാ കൊതുക് കടിക്കുന്നു

അച്ഛന്‍:നീയാ ലയിറ്റ് ഓഫ് ചെയ്യ്

അപ്പോള്‍ കുറെ മിന്നാമിനുങ്ങ് ആ മുറിയിലേക്ക് വന്നു

മകന്‍ : അച്ഛാ ദെ കൊതുക് ടോര്‍ച്ചു എടുത്തു വരുന്നു

Dec 18, 2008

കൊട്ടാരക്കരക്ക് ബസ്സ്

സാബു : ഇപ്പൊ കൊട്ടാരക്കരക്ക് ബസ്സ് ഉണ്ടോ ......
ബിന്സ് : അതറിയില്ല അടൂര്‍ ഭാസിക്ക് ഒരു കാര്‍ ഉണ്ടായിരുന്നു ....

നഴ്സറി ക്ലാസില്‍...

നഴ്സറി ക്ലാസില്‍ പഠിക്കുന്ന മകള്‍ പഠനത്തില്‍ താല്‍പര്യം കാണിക്കുന്നില്ല. മകളെ സ്നേഹപൂര്‍വം നേര്‍വഴിക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അച്‌ഛന്‍.

നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയോട്‌ അച്ഛന്‍: മോളുടെ ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്നതാരാ?

കുട്ടി: എന്നുവച്ചാല്‍?

അച്ഛന്‍: ഒരു ഉത്തരവും തെറ്റാതെ പറയുന്നതാരാ?

കുട്ടി: അതു ടീച്ചറാ.........................

ഓഫീസ്

ഓഫീസര്‍ ക്ലാര്‍ക്കിനോട്: താനെന്താടോ ഇത്ര വൈകിയത്?

ക്ലാര്‍ക്ക്: പെണ്ണുകെട്ടിപ്പോയി സാര്‍.

ഓഫീസര്‍: ഉം, ശരി, ശരി, മേലാല്‍ ഇതാവര്‍ത്തിക്കരുത്.

Dec 11, 2008

ജെയിംസ് ബോണ്ട്

കൊടും കാട്ടിലൂടെ നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ജെയിംസ് ബോണ്ട് ഒരു പട്ടിയെ കണ്ടു മുട്ടി ..
ജെയിംസ് ബോണ്ട്: "I am BOND , JAMES BOND"
ആ നിമിഷം പട്ടി ചാടി ബോണ്ട്നു ഒരു കടി കൊടുത്തു എന്നിട്ട് പറഞ്ഞു
"I am PATTI പേ PATTI"

Dec 10, 2008

ബാറാം തമ്പുരാന്‍

കള്ളുകുടി പഠിക്കണമെന്ന മോഹവുമായി ചെന്നു പെട്ടത് പഴയ ഭവാനി ബാറിന്റെ മുന്‍പില്‍ ഹാഫ് വേണമെന്നു പറഞ്ഞപ്പോ തന്നത് ഒരു ഫുള്‍ ബോട്ടില്‍ . കള്ളുകുടിയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന കിങ്ങ്ഫിശേര്‍ നെ മനസ്സില്‍ ധ്യാനിച്ച് വച്ചു കൊടുത്തു ഒരൊന്നൊന്നര വാള് .. അച്ചാര് തന്ന സപപ്ലയാരുടെ തലയില്‍ ഒരു പിടി പെരുംജീരകവും വാരിയിട്ടു തുടങ്ങിയ യാത്ര. ഇന്നും തീരാത്ത പ്രവാസം "BAROM KI ZINDHAGI KHABI NAHI KADHAM HO JATHI HEY"

Dec 5, 2008

ഷുഗര്‍

ജിനീഷ് വീട്ടില്‍ എത്തിയാല്‍ ഉടനെ പഞ്ചസാര പാത്രം തുറന്നു നോക്കും......
ഒരു ദിവസം ഭാര്യ.....
നിങ്ങളെന്തിനാ മനുഷ്യാ എന്നും പഞ്ചസാര പാത്രം തുറന്നു നോക്കുന്നത്......
ജിനീഷ് : അതെ......ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്നും ഷുഗര്‍ ഉണ്ടോ എന്ന്
ചെക്ക് ചെയ്യണമെന്ന്............

കല്യാണം

ഒരു ഹോട്ടലില്‍ പോയി ചായ കുടിക്കുന്നത് പോലെ തന്നെ ആണ് കല്യാണം കഴിക്കുന്നതും ::
നമ്മള്‍ക്കു കിട്ടിയ മെനുവില്‍ നിന്നു നമ്മള്‍ക്കു ഇഷ്ടപെട്ടത് തിരഞ്ഞെടുക്കും
അതിന് ശേഷം അടുത്തിരിക്കുന്നവന്‍റെ പ്ലേറ്റ് ല്‍
നോക്കി പറയും " അത് ഓര്‍ഡര്‍ ചെയ്താല്‍ മതി ആയിരുന്നു "

Dec 4, 2008

നമ്പൂരി

നമ്പൂരിയുടെ അയല്‍‌വാസിയായ അമ്മിണ്യേട്ടത്തിയുടെ പശുവാണ്‌ നന്ദിനി. നന്ദിനിപ്പശുവിന്റെ വാല്‌ കണ്ടപ്പോള്‍ നമ്പൂരിക്ക്‌ ഒരു കൌതുകം - ഒന്ന്‌ പിടിച്ചു നോക്കിയാലോ ?

പിന്നെ നമ്പൂരി ഒന്നും ആലോചിച്ചില്ല.പിന്നിലൂടെ പതുങ്ങി പതുങ്ങി ചെന്ന് ഒറ്റ പിടുത്തം.
പേടിച്ചരണ്ട പശു കുതിച്ചു പാഞ്ഞു.നമ്പൂരി വാലിലെ പിടുത്തം വിട്ടില്ല.
നമ്പൂരിയെയും കൊണ്ട്‌ പശു ഓടെടാ ഓട്ടം.തളര്‍ന്നുപോയ നമ്പൂരി അവസാനം പിടിവിട്ടു.

ഇതെല്ലാം കണ്ടുനിന്ന രാമേട്ടന്‍ ഓടിവന്നു ചോദിച്ചു.
"എന്തിനാ നമ്പൂരീ ഈ പുലിവാല്‌ പിടിക്കാന്‍ പോയത്‌ ?"

"ശിവ..ശിവാ....അത്‌ പുലിയായിരുന്നോ ?
പശുവാണെന്ന് നിരീച്ചാ നോം അതിന്റെ വാല്‌ പിടിച്ചത്‌...!!!"

ഭാര്യ

സേതു ഭാര്യയോട്.......
സേതു : നിന്നെ ഞാന്‍ കേട്ടിയില്ലയിരുന്നെന്കില്‍ എന്ത് സംഭവിക്കുമായിരുന്നു.....
ഭാര്യ : എങ്കില്‍ മോന് അവന്‍റെ യഥാര്‍ത്ഥ അച്ഛനെ കാണിച്ചു കൊടുക്കേണ്ടി വന്നേനെ..

പ്ലാറ്റുഫോം റ്റിക്കറ്റു

പ്ലാറ്റുഫോം റ്റിക്കറ്റുമായി കോഴിക്കോട്ടേക്കു തീവണ്ടീ യാത്ര ചെയ്യവെ ഒരു മനീഷേട്ടനെ ടി.ടി പിടിച്ചു.
പ്ലാറ്റുഫോം ടിക്കറ്റുമായാണൊ യാത്ര?..ടി.ടി യുടേ ചോദ്യം കേട്ട് അല്പം ഞെട്ടിയെങ്കിലും മനീഷേട്ടന്റെ
മറുപടി കേട്ടപ്പോള്‍ എല്ലാവരോടൊപ്പം ടി ടി യും കൂടി ചിരിച്ചത്രെ...

“ എന്ത്യെ കോഴിക്കോട് പ്ലാറ്റുഫോം ഇല്ലിയോ?......“

വിട്ട ഭാഗം പൂരിപ്പിക്കുക

1. നീ പോ മോനേ ______
a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ

2. ____ ഗിരി ഗിരി

a) വിജയഗിരി
b) വിനാഗിരി
c) സവാരി

3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ

4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്

5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട

6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ

7. യെവന്‍ ഒരു ____ ആണ്‌
a) നാറി
b) പുലി
c) കൂലി

8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
)P
)Q
)R

9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?
a) ശബരിമല അമ്മച്ചി
b) അമ്മയുടെ അമ്മ
c) മുടിപ്പുര അമ്മച്ചി

10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?
a) ആ
b) ഈ
c) ഓ

രണ്ട് വരങ്ങള്‍

ഒരിക്കല്‍ സര്‍ദാര്‍ജിയേയും ഒരു സായിപ്പിനെയും പക്കിസ്താന്‍ക്കാരനെയും സൌദി അറേബ്യയില്‍ വച്ച് മദ്യപിച്ചതിന്റെ പേരില്‍ പോലീസ് പിടികൂടി. ശിക്ഷയും വിധിച്ചു, 25 ചാട്ടവാറടി. സ്തിരം കുടിയന്മാരല്ലാത്തതുകൊണ്ട്, ശിക്ഷയുടെ ആഘാതം കുറക്കാന്‍ പുറത്ത് എന്തെങ്കിലും വച്ചുകെട്ടുവാന്‍ അനുവാദവും നല്‍കി.
ശിക്ഷ നടപ്പാക്കുന്നതിനുവേണ്ടി ആദ്യം പാക്കിസ്താന്‍ കാരനെ വിളിച്ചു. അയാള്‍ ഒരു തലയിണ പുറത്തുവെച്ചു കെട്ടി. നാലഞ്ച് അടി കഴിഞ്ഞപ്പോള്‍ തലയിണ പൊട്ടി ബാക്കി അടി മുഴുവന്‍ അയാള്‍ക്ക് കൊണ്ടു.
അടുത്തതായി സായിപ്പിന്റെ ഊഴമായിരുന്നു.അയാള്‍ രണ്ടു തലയിണ പുറത്തുവെച്ചു കെട്ടി. പത്ത് അടി കഴിഞ്ഞപ്പോള്‍ തലയിണ പൊട്ടി ബാക്കി അടി മുഴുവന്‍ അയാള്‍ക്ക് കൊണ്ടു.
പിന്നീട് നമ്മുടെ സര്‍ദാര്‍ജി, ശിക്ഷ നല്‍കുന്നതിനായി വിളിക്കപ്പെട്ടു. അയാള്‍ പുറത്ത് ഒന്നും വെച്ച് കെട്ടിയില്ല കയ്യും കെട്ടി അവിടെപോയി തലയുയര്‍ത്തി നിന്നു.
ഇതു കണ്ടുകൊണ്ടുനിന്ന അമീര്‍ സര്‍ദാര്‍ജിയുടെ ധൈര്യത്തില്‍ വളരെ സന്തുഷ്ടനായി.
അമീര്‍ പറഞ്ഞു : “നിനക്ക് നാം രണ്ട് വരങ്ങള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നു, ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക”.
സര്‍ദാര്‍ജി പറഞ്ഞു : “എനിക്ക് 25 അടി പോരാ....... 50 അടി വേണം”. എല്ലാവരും അതിശയിച്ചു . സര്‍ദാര്‍ജി തറപ്പിച്ചു പറഞ്ഞു “ 50 അടി കിട്ടിയേ പറ്റൂ”
“ഇയാള്‍ക്ക് വട്ടു തന്നെ” പലരും പറഞ്ഞു.
“ശരി രണ്ടാമത്തെ വരം” അമീര്‍ ചോദിച്ചു.
സര്‍ദാര്‍ജി : “ആ പാക്കിസ്താന്‍ കാരനെ പിടിച്ച് എന്റെ പുറത്തുവച്ച് കെട്ടണം”

ഡോക്ടര്‍

ഭാര്യക്ക്‌ കലശലായ പ്രസവ വേദനയെ തുടര്‍ന്ന് ഭര്‍ത്താവ് ഡോക്ടറോട് ഫോണില്‍

ഡോക്ടര്‍ : ആദ്യത്തെ കുട്ടിയാണോ ....?

ഭര്‍ത്താവ് : അല്ല ഞാനവളുടെ ഭര്‍ത്താവാണ്

ഹിന്ദി പരിഭാഷ

ഇസ് ദുനിയാ മേ കോയീ നഹീ - ഈ ദുനിയാവില് കൊഴിയില്ലാ...
കോയീ ബാത്ത് നഹീ - കോഴി കുളിക്കാറില്ലാ...
വോ മുജ്സേ പൂച്ചാ - അവന് എന്‍റെ പൂച്ചയെ ചോദിച്ചു...
വോ ബാര് ബാര് പൂച്ചാ - അവന് ബാറില് വച്ചും എന്‍റെ പൂച്ചയെ ചോദിച്ചു
കെ തും ബി മേരെ സാഥ് ആവോ - തുമ്പിയെ പിടിക്കാന് പോകാമെന്നു പറഞ്ഞു...

അച്ചനും മകനും

മകന്‍ അച്ഛനോട്.......
അച്ഛാ.... എനിക്കു കല്യാണം കഴിക്കണം.........
അച്ഛന്‍ : അതിന് നീ ആരെയെന്കിലും നോക്കി വച്ചിട്ടുണ്ടോ?
മകന്‍ : ഉണ്ട്. എന്‍റെ അമ്മൂമ്മ.........
അച്ഛന്‍ : എന്ത്........ നിനക്കെന്‍റെ അമ്മയെ കല്യാണം കഴിക്കനമെന്നോ............
മകന്‍ : അതിനെന്താ......... അച്ഛന്‍ എന്‍റെ അമ്മയെ അല്ലെ കല്യാണം കഴിച്ചത്...........

പ്ലാറ്റ്ഫോം

ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ചു രണ്ടു പിച്ചക്കാര്‍ തമ്മിലും രണ്ടു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ തമ്മിലും കണ്ടുമുട്ടി. രണ്ടു പേരും പരസ്പരം ഒരേ ചോദ്യമാണ് ചോദിച്ചത്. എന്നാല്‍ എന്തായിരിക്കും ആ ചോദ്യം..................
.
.
.
.
.
.
.
.
ഏത് പ്ലാറ്റ്ഫോമില്‍ ആണ് വര്‍ക്ക് ചെയ്യുന്നത്.................

സീരിയല്‍

അമ്മിണിയും മാലിനിയും...........
അമ്മിണി : സീരിയലിലെ പെണ്ണ് മരിച്ചതിനു നീ എന്തിനാ കരയുന്നെ. അത് വെറും കഥ അല്ലെ....... ഇന്നാ.... നീ ഈ മിട്ടായി കഴിക്കൂ..........
മാലിനി : എന്താ വിശേഷം............. ഇന്നു നിന്‍റെ B'th Day ആണോ?
അമ്മിണി : അതൊന്നുമല്ല. നമ്മുടെ മാനസ പുത്രി സീരിയലില്‍ രമ്യ പ്രസവിച്ചു. ആണ്കുട്ടിയാ......

കരുണാകരന്‍ ദ റിയല്‍ ലീഡര്‍

കരു : മുരളീ, ഞാന്‍ നിനക്കായ്‌ ഒരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട്.
മുര : ഇല്ല അച്ഛാ. ഞാന്‍ തന്നെ എനിക്കുള്ള പെണ്ണിനെ കണ്ടെത്തും.
കരു : പക്ഷെ, ഈ പെണ്ണ് അംബാനിയുടെ മോളാണ്.
മുര : എന്നാല്‍ ഓ.കെ.

കരു. നേരെ അംബാനിയുടെ വീട്ടില്‍ പോയി.അവിടെ....
കരു : അംബാനിയുടെ മോള്‍ക്ക്‌ ഞാന്‍ ഒരു പയ്യനെ കണ്ടെത്തിയിട്ടുണ്ട്.
അംബ : വേണ്ട സുഹൃത്തേ...... അവള്ക്ക് കല്യാണ പ്രായം ആയില്ലല്ലോ.......
കരു : പക്ഷെ ചെറുക്കന്‍ വേള്‍ഡ് ബാന്ക് അസിസ്റ്റന്റ് മാനേജര്‍ ആണ്.
അംബ : അതെയോ. എന്നാല്‍ എനിക്കു സമ്മതമാണ്.

പിന്നെ കരു. നേരെ പോയത് വേള്‍ഡ് ബാങ്ക് മാനേജരുടെ വീട്ടിലേക്കാണ്. അവിടെ.....
കരു : ഞാന്‍ നിങ്ങളുടെ ബാങ്കിനു പുതിയ അസിസ്റ്റന്റ് മാനേജരെ കണ്ടെത്തി.
മാനേ : സുഹൃത്തേ... ഞങ്ങള്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം അസിസ്റ്റന്റ് മാനേജര്‍ ഉണ്ട്.
കരു : പക്ഷെ, ഈ പയ്യന്‍ അംബാനിയുടെ മരുമകന്‍ ആണ്.
മാനേ : അതെയോ..... എന്നാല്‍ ഓ.കെ. അങ്ങനെ എല്ലാം ശുഭം.........

അതുകൊണ്ടാണ് നമ്മള്‍ പറയുന്നതു, കരുണാകരന്‍ ദ റിയല്‍ ലീഡര്‍....

കുടത്തിലെ ഭൂതം

ഒരിക്കല്‍ ടുട്ടു മോന് കടല്‍ക്കരയില്‍ നി‌ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്‍ ഒരു ഭൂതം പുറത്തുവന്നു.ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും.ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം..........ടുട്ടുമോന്‍ പറഞ്ഞു..... എനിക്കു അമേരിക്കയില്‍ പോകണം. പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്.അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലില്കൂടി പണിഞ്ഞു തരണം.ഭൂതം പറഞ്ഞു...... ഈ കടല്‍ ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെന്കിലെ ഇതെല്ലം സാധിക്കൂ......... അതിനാല്‍ ദയവായി മറ്റൊന്ന് പറയൂ....... ടുട്ടുമോന്‍ അപ്പോള്‍ പറഞ്ഞു....... ശരി. എന്നാല്‍ വേണ്ട. മറ്റൊന്ന് പറയാം.പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തോള് . അങ്ങനെ ഭൂതം സമ്മതിച്ചു.

ടുട്ടുമൊന്ടെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു..... "എന്‍റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ......."
അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു..................
" റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു."

ഭാവി പ്രവചനം

ഔസേപ്പുമാപ്പിള തന്റെ മകന്‍ വര്‍ക്കി ഭാവിയില്‍ ആരായിത്തീരും എന്നറിയാന്‍ ഒരു പരീക്ഷണം നടത്തി.

മകന്റെ മേശപ്പുറത്ത്‌ ബൈബിളും മുഖംമൂടിയും അന്‍പതുരൂപയും ഒരു കുപ്പി വിസ്കിയും വെച്ചിട്ട്‌ മറഞ്ഞുനിന്നു. വിസ്കിയെടുത്താല്‍ കുടിയനും രൂപയെടുത്താല്‍ പണക്കാരനും മുഖംമൂടിയെടുത്താല്‍ കൊള്ളക്കാരനും ബൈബിളെടുത്താല്‍ പള്ളീലച്ചനും ആയിത്തീരും. ഇതായിരുന്നു ഔസേപ്പുമാപ്പിളയുടെ നിഗമനം.

മകന്‍ കയറിവന്ന്‌ ബൈബിളെടുത്ത്‌ കക്ഷത്തില്‍വെച്ചു. രൂപയെടുത്ത്‌ പോക്കറ്റില്‍ത്തിരുകി. എന്നിട്ട്‌ വിസ്കിയെടുത്ത്‌ കുടിക്കാന്‍ തുടങ്ങി. ഇതുകണ്ട ഔസേപ്പുമാപ്പിള പരിഭ്രമത്തോടെ പറഞ്ഞു. "കര്‍ത്താവേ, ഇവന്‍ രാഷ്ട്രീയനേതാവാകുമല്ല്ലോ"

സ്വര്‍ഗത്തില്‍ എത്തിയ മോഹന്‍ലാല്‍

മോഹന്‍ലാല്‍ മരിച്ചു.അദ്ദേഹം സ്വര്‍ഗതിലെത്തി , നേരെ ചിത്രഗുപ്തന്റെ അടുത്ത് ചെന്നു .

ചിത്രഗുപ്തന്‍: "ലാല്‍, നിങ്ങള്‍ ഒരുപാടു കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ നിങ്ങള്ക്ക് ഒരുപാടു ശിക്ഷകള്‍ ഉണ്ട് ."

അങ്ങനെ ചിത്രഗുപ്തന്‍ ലാലിനുള്ള എല്ലാ കുറ്റങ്ങളും പറഞ്ഞു, അതിന്റെ ശിക്ഷകളും .

മോഹന്‍ലാല്‍ എല്ലാം കേട്ട്, ആകെ വിഷമിച്ചു ..

ചിത്രഗുപ്തന്‍: "എന്നിരുന്നാലും നിങ്ങളുടെ ഒരു ആഗ്രഹം ഞാന്‍ ഇപ്പോള്‍ സാദിച്ചു തരാം.......!!! പറഞ്ഞോളു ...".

മോഹന്‍ലാല്‍: "എനിക്ക് മമ്മുട്ടിയെ ഒന്ന് കാണണം.......!!!!!!!!!!!!!!!"

ചിത്രഗുപ്തന്‍: "ശരി ... എന്റെ കൂടെ വന്നാലും ..." .

ചിത്രഗുപ്തനും മോഹന്‍ലാലും നടന്നു നടന്നു ഒരു റൂമിന്റെ മുന്‍പില്‍ എത്തി.

ചിത്രഗുപ്തന്‍ അനുയയിയോടു വാതില്‍ തുറക്കാന്‍ ആജ്ഞാപിച്ചു . പരിചാരകന്‍ വാതില്‍ തുറന്നു.

മോഹന്‍ലാല്‍ അങ്ങോട്ട്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച അത്ഭുതപെടുതുന്നതയിരുന്നു ....മമ്മുട്ടിയും ബിപാഷ ബസുവും കൂടി ഡാന്‍സ് കളിക്കുന്നു ... !!!!!

മോഹന്‍ലാലിനു ആകെ വിഷമമായി

എന്നിട്ട് ചിത്രഗുപ്തനോട് പറഞ്ഞു "ഇതെന്താ ഇങ്ങിനെ !!! മമ്മൂട്ടി ധാരാളം കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്ക് മാത്രം ഇത്ര കൂടുതല്‍........."

ചിത്രഗുപ്തന്‍: "മമ്മൂട്ടിക്ക് ഉള്ള ശിക്ഷ ആയിട്ടില്ല........."


-----


-----


----

"ഇത് ബിപാഷ ബസുവിനുള്ള ശിക്ഷ ആണ് !!!!

പ്രസംഗം

കുട്ടപ്പന്‍ രാജപ്പനോട്.......
താങ്കളുടെ പ്രസംഗം വളരെ നന്നായിരുന്നു....
കുട്ടപ്പന്‍ : അതെയോ? പക്ഷെ സദസ്സില്‍ ഇരുന്നവര്‍ എല്ലാം വിഡ്ഢികള്‍ ആയിരുന്നു.
രാജപ്പന്‍ : അതായിരിക്കും താങ്കള്‍ പ്രിയ സഹോദരന്മാരെ.... എന്ന് അഭിസംബോധന ചെയ്തത്........ അല്ലെ ??????????

ജ്യോല്‍സ്യന്‍

കുട്ടപ്പന്‍ ജോല്സ്യനെ കാണാന്‍ പോയി.
ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും......
കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്...

കേരളപോലീസ് ..

ലോകത്തിലെ മികച്ച പോലീസ്സാരെന്ന് കണ്ടുപിടിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചു: മത്സരം ഇതാണ്‍ --ആഫ്രിക്കയിലെ ഘോര വനാന്തരങ്ങളില്‍ ചെന്ന് ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക--- ആദ്യം ചൈനീസ് പൊലീസ് പോയി ഒരു വലിയ സിംഹത്തിനെ വലയിലാക്കി കൊണ്ടുവന്നു. അടുത്ത ഊഴം അമേരിക്കയുടേതായിരുന്നു , അവര്‍ പിടിച്ച സിംഹത്തിന്‍ ചൈനയുടേതിനേക്കാള്‍ വലിപ്പം ഉണ്ടായിരുന്നു. അടുത്തതു റഷ്യന്‍ പോലീസിന്റേത് , അവര്‍ അമേരിക്കയുടേതിനേക്കാള്‍ വലുതിനെ പിടിച്ചു കൊണ്ടു വന്നു. അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യന്‍ പൊലീസിന്റെ അഭിമാനമായ കേരളപോലീസ് വനത്തിനുള്ളിലേക്ക് കയറി. ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. എല്ലാവരും കേരള പോലീസിനെ തപ്പി ഇറങ്ങി. ഉള്‍ക്കാട്ടില്‍ ഒരിടത്തു അവര്‍ കേരളപോലീസിനെ കാണുമ്പോള്‍ അവര്‍ ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്‍ത്ത് നിര്‍ത്തി കൂമ്പിനിടിക്കുന്നു.........കൂടെ ഒരു ചോദ്യവും ...." സത്യം പറയെടാ നീയല്ലേ........സിംഹം........."

മിസൈല്‍ ..

മിസൈല്‍ രംഗത്തെ തങ്ങളുടെ വന്‍ മുന്നേറ്റം ലോകത്തെ അറിയിക്കാന്‍ പ്രമുഖ രാജ്യങ്ങള്‍ ഒരു വേദിയില്‍ ഒത്തുചേര്‍ന്നു, അമേരിക്ക തങ്ങളുടെ പുതിയ മിസൈലിന്റെ മേന്മ വിവരിച്ചു, 'ഈ മിസൈലിന്റെ പ്രത്യേകത ഇതില്‍ ശത്രു രാജ്യത്തിന്റെ പേര്‍ ടൈപ്പ് ചെയ്താല്‍ താനെ ആ രാജ്യത്ത് പോയ് വീണു കൊള്ളും'. എല്ലാവരും കയ്യടിച്ചു. അടുത്തത് ജപ്പാന്റെ ഊഴമായിരുന്നു. 'നമ്മുടെ മിസൈലിന്റെ പ്രത്യേകത ശത്രു രാജ്യത്തിന്റെ പേര്‍ ഇതില്‍ റെകോര്‍ഡ് ചെയ്ത് വെച്ചാല്‍ മതി അതു താനെ ആ രാജ്യത്തു വീണു കൊള്ളും' എല്ലാരും കയ്യടിച്ചു. അടുത്തത് ഇന്ത്യ: ' നമ്മുടെ മിസൈലില്‍ ശത്രു രാജ്യത്തിന്റെ പേര്‍ ഒരു കടലാസില്‍ എഴുതി വച്ചാല്‍ മതി...........' 'അപ്പോള്‍ അതു തനിയെ ആ രാജ്യത്തു പോയി വീഴുമോ......?' അമേരിക്കയുടേയും ജപ്പാന്റേയും കണ്ണു മിഴിഞ്ഞു..........
അപ്പോള്‍ ഇന്ത്യയുടെ വിശദീകരണം ഇങ്ങനെ....' ഏയ്.........അതു വല്ല ചൈനയിലോ.......അഫ്ഗാനിസ്ഥാനിലോ പോയി വീഴും. .........അവര്‍ ആ കടലാസ്സ് വായിച്ചു അയയ്ക്കേണ്ടിടത്തേക്കയയ്ക്കും..........

വികാരി അച്ചനും ഡ്രൈവറും

ഒരു വികാരി അച്ചനും കോഴിക്കോട്ടു കണ്ണൂര്‍ റൂട്ടില് ബസ് ഓടിക്കുന്ന ഒരു പ്രൈവറ്റ് ബസ് ഡ്രൈവറും ഒരേ സമയം മരിച്ചു, വൈകുന്നേരമായിരുന്നു മരണം. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു അവര്‍ സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ ദൈവം അന്നത്തെ ജോലി കഴിഞ്ഞു വിശ്രമിക്കാന്‍ പോയി. അത് കൊണ്ടു ചിത്രഗുപ്തന്‍ അവര്‍ക്ക് രാത്രി താമസത്തിന് വേണ്ടത് ചെയ്തു. അച്ഛന് ഒരു സാധാരണ Non AC single room ആണ് കിട്ടിയത്. ഡ്രൈവര്കാകട്ടെ ഒരു ഒന്നാം തരം AC suite. അച്ചന്‍ ക്ഷുഭിതനായി, എന്നാലും സ്വര്‍ഗമല്ലേ വഴക്കുണ്ടാക്കണ്ട എന്ന് വിചാരിച്ചു തട്ടിക്കയറിയില്ല ചിത്റഗുപ്തനോടു.അച്ചന്‍ കൊതുകടി കൊണ്ടു ശപിച്ചു കൊണ്ടു നേരം വെളുപ്പിച്ചു.

പിറ്റെ ദിവസം രാവിലെ ദൈവത്തിന്റെ സമക്ഷത്തില്‍ രണ്ടു പേരെയും കൊണ്ടുവന്നു. ആദ്യം അച്ചന്റെ ഊഴമായിരുന്നു. അച്ചന്‍ പറഞ്ഞു : " പിതാവേ , ഞാന്‍ എന്റെ ജീവിതം മുഴുവനും എന്റെ കുഞ്ഞാടുകളോടു അങ്ങയുടെ സ്ഥുതി പറഞ്ഞു, അവരോടു അങ്ങയെ സ്ഥുതിക്കാന് പറഞ്ഞു. എന്നാല്‍ ഈ ഡ്രൈവര്‍
ജീവിതത്തിലൊരിക്കലുമ് ദൈവത്തിനെ വിളിച്ചിട്ടുണ്ടാവില്ല. അങ്ങയുടെ സഹായികള്‍ എനിക്ക് ഒരു വൃത്തികെട്ട മുറി തന്നു. ഈ ദൈവ നിന്ദക്കാരനു ഒരു AC suit ഉം . ഇതെന്തു ന്യായമാണ്, പിതാവേ ?"

ദൈവം പറഞ്ഞു, " മകനെ നീ ജീവിതം മുഴുവന്‍ എന്റെ അപദാനങ്ങള് വാഴ്ത്തി, കുഞ്ഞാടുകളോടു എന്നെ സ്ഥുതിക്കുവാന് പറയുകയും ചെയ്തു, പക്ഷെ അവരില്‍ എത്ര പേര്‍ എന്നെ വിളിച്ചു, മകനെ നീ അന്വേഷിച്ചോ. ഈ ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ അയാള്‍ വണ്ടി കോഴിക്കോട്ടു നിന്നു പുറപെടുംപോള്‍ മുതല്‍ കണ്ണൂര്‍ എത്തുന്നത് വരെ യാത്രക്കാര്‍ എല്ലാം " ദൈവമേ ദൈവമേ " എന്ന് നിര്‍ത്താതെ വിളിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ആരാണ് കൂടുതല് ഫലപ്രദം ആയി വര്‍ത്ത്തിച്ച്ച്ചത് ? " .

ചങ്ങാതിമാരുടെ ഭാര്യ

നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്‍ ...
എങ്ങിനെ ഉണ്ടെടാ നിന്‍റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്‍റെയോ ...?
ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ..

സര്‍ദാര്‍ ലൈബ്രറിയില്‍

സര്‍ദാര്‍ ലൈബ്രറിയില്‍ പുസ്തകം വായിച്ചു കഴിഞ്ഞു അടുത്തിരുന്ന ആളോട്‌ അഭിപ്രായം പറഞ്ഞു : നല്ല പുസ്തകം.. ഒരുപാടു characters ഉണ്ട്.. പക്ഷെ ഒരു കഥയും ഇല്ല...
ആള്‍ : ഹേ മനുഷ്യാ നിങ്ങള്‍ വായിച്ചതു ടെലിഫോണ്‍ ഡയറക്ടറി ആയിരുന്നു...

കോടതി

ക്രോസ് വിസ്താരത്തിന് ഇടയില്‍ വക്കീല്‍ സാക്ഷിയോട് : നിങ്ങള്‍ വിവാഹിതന്‍ ആണോ ..???
സാക്ഷി : അതെ സര്‍
വക്കീല്‍ :ആരെയാണ് വിവാഹം കഴിച്ചത് ..???
സാക്ഷി : ഒരു സ്ത്രീയെ ...
വക്കീല്‍ : അതെനിക്കറിയാം ,ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ ...
സാക്ഷി : ഉണ്ട് സാര്‍ ,എന്‍റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട്

Sardars and Mummy

Two Sardarjis looking at Eggyptian Mummy
Sardar 1: Look...so many bandages, pakka truck accident case.
Sardar 2: Aaho..truck number is also written... BC-1760!!!!!

ചോദ്യോത്തരം

ചോദ്യം : "പാതിരാ മഴയേതോ.." .. ആരാണു ഈ പാട്ട് പാടിയത്‌

ഉത്തരം : ഹംസ

കാരണം : "പാതിരാ മഴയേതോ.. ഹംസ ഗീതം പാടിചോദ്യം : ബാവയുടെ വീട്ടില്‍ എപ്പോഴും തിരക്കാണ്‌ എന്തു കൊണ്ട്‌ ..?

ഉത്തരം : ആരെയും ബാവ ഗായകനാക്കൂംചോദ്യം : ആരാണു ജോ?

ഉത്തരം : കമ്ബാക്ത് ഇഷ്ക്‌ ഹൈ ജോ...ചോദ്യം : പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കാണവില്ല.. എന്തുകൊണ്ട്‌ ?

ആങ്ങ്സ്‌ : കാലില്‍ പിന്നു കേറും...ചോദ്യം : രാമനും ച്ന്ത്രികയും ചിത്ര രചന പടിക്കാന്‍ പോയി

രാമന്‍ ആള്‍ സ്മര്‍റ്‌ ആയിരുന്നു. എല്ലാം പെട്ടെന്നു പടിച്ചു

ഒരു ദിവസം ആശാന്‍ രണ്ടു പേരോടും ഒരു കുരങ്ങഗിന്റെ പടം വരക്കാന്‍ പറഞ്ഞു

രാമന്‍ ആദ്യം വരച്ചു കഴിഞ്ഞു

ചന്ദ്രിക എത്ര വരച്ചിട്ടും ശരിയാകുന്നുണ്ടായിരുന്നില്ല. കുരങ്ങിനെ കണ്ടാല്‍

പട്ടിയെ പോലെയിരുന്നു

അവസാനം ചന്ദ്രിക രമനോട് ചോദിച്ചു.... രാമ അണ്ണ എന്നെ ഒന്നു ഹ്ല്‍പ് ചെയ്യാമോ...?

അപ്പോള്‍ രാമന്‍ ഒരു പാട്ട് പാടി

അതേത് പട്ടാണെന്ന് നിനകള്‍ക്കറിയാമോ കൂട്ടുകാരെ....?

ഉത്തരം : സ്വയം വര ചന്ദ്രികെ.....

പിറന്നാള്‍ സമ്മാനം

ഒരു ഭര്‍ത്താവ് തന്റെ സുഹൃത്തിനോട് : നാളെ എന്റെ ഭാര്യയുടെ Birthday ആണ്.
എന്തു സമ്മാനമാണ് അവള്‍ക്ക് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ,
കാര്യമായിട്ട് ഒന്നും വേണ്ടാ Diamond ഉള്ള എന്തും സന്തോഷമായിരിക്കുമെന്നു..
സുഹൃത്ത് : എന്നിട്ട് നീ എന്തു സമ്മാനമാണ് വങ്ങിയത്..?
ഭര്‍ത്താവ് : “ഒരു കുത്ത് ചീട്ട് “...

മണ്ടപ്പന്റെ ഭാര്യ

അര്‍ദ്ധ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന മണ്ടപ്പനെ വിളിച്ചു ഉണര്‍ത്തിയിട്ട് ഭാര്യ,
" ദേ, അടുക്കളയില്‍ കള്ളന്‍ കയറി, ഞാന്‍ ഉണ്ടാക്കിയ പായസം കഴിച്ചു കൊണ്ടിരിക്കുകയാ...വേഗം പോലീസിനെ വിളി... "
അപ്പോള്‍ മണ്ടപ്പന്‍ ," എങ്കില്‍ ആദ്യം ആംബുലന്‍സ് വിളിച്ചാല്‍ മതി..... "

അച്ഛനും മകനും

ആശാരിമാരായ അച്ഛനും മകനും മരം മുറിക്കാനായി വാള്‍ അങ്ങോട്ടും ഇങ്ങോട്ടും
വലിക്കുകയായിരുന്നു....കുറച്ചു നേരമായി ശ്രദ്ധിക്കുകയായിരുന്ന മണ്ടപ്പന്‍ ,
മകനോടായി പറഞ്ഞു....

" എന്തായാലും നിന്റെ അച്ഛനല്ലേ....നിനക്കു ഒന്നു വിട്ടു കൊടുത്തൂടെ.... "

വാക്യത്തില്‍ പ്രയോഗിക്കുക

സാദാചാരം : ജോലിക്കാരി അടുപ്പില്‍ നിന്നും സാദാ ചാരം വാരാറുണ്ട്......

പിടികിട്ടി : കുട പോയെന്കിലും അതിന്‍റെ പിടികിട്ടി.

ജീവിക്കുക : ജീ വിക്കുക ബുധിമുട്ടാനെന്കില്‍ കെ വിക്കാന്‍ നോക്കാം.

മുടന്തന്‍ ന്യായം : ഇന്നലെ കവലയില്‍ ഒരു മുടന്തന്‍ ന്യായം പറയുന്നതു കേട്ടു.

അഴിമതി : വീട് പണിതപ്പോള്‍ ഞാനാണ്‌ പറഞ്ഞതു, സിറ്റ് ഔട്ടിനു ജനല്‍ വേണ്ട, ആഴി മതി എന്ന്.

പൊട്ടിച്ചിരിക്കുന്നു : അടുക്കളയില്‍ വച്ചിരുന്ന ബിസ്കറ്റിന്റെ കവര്‍ ആരോ പൊട്ടിച്ചിരിക്കുന്നു..........