Aug 31, 2009

ക്ലാ ക്ലാ ക്ലി ക്ലി ക്ലു ക്ലു

മുറ്റത്ത് ശബ്ദം ക്ലാ ക്ലാ ക്ലി ക്ലി ക്ലു ക്ലു

ജിനീഷ് തിരിഞ്ഞു നോക്കി

മുറ്റത്ത് മൈനയെ കണ്ടില്ല

ജിനീഷ് ചമ്മി ...... വീണ്ടും ശബ്ദം....

ജിനീഷ് തിരിഞ്ഞു നോക്കിയില്ല മൈന ചമ്മി

അവളുടെ വീട്

അവള്‍ കൊയയോട് ചോദിച്ചു "നാളെ വീട്ടില്‍ വരുമോ ?

ആരും ഉണ്ടാവില്ല ".

കോയ രാവിലെ തന്നെ അവളുടെ വീട്ടിലേക്ക് പോയി ...

ശരിയായിരുന്നു അവിടെ ആരും ഉണ്ടായിരുന്നില്ല ...

അവളും ......

Aug 30, 2009

Titanic

Titanic മുങ്ങുമ്പോള്‍ സര്‍ദാര്‍ ചിരിക്കുന്നത് കണ്ട്‌ friend : എന്താ ചിരിക്കുന്നേ?

സര്‍ദാര്‍: ഭാഗ്യം! Return ticket എടുത്തില്ല! അതോര്‍ത്തു ചിരിച്ചതാ..!

Aug 28, 2009

തമാശ പറയരുത്

ടീച്ചര്‍ : ശശി പ്രാവശ്യം 90% മാര്‍ക്ക് വാങ്ങണം
ശശി : ഉറപ്പായിട്ടും ഞാന്‍ പ്രാവശ്യം 100% മാര്‍ക്ക് വാങ്ങും
ടീച്ചര്‍ : തമാശ പറയുന്നോ ?
ശശി : ആരാ തുടങ്ങിയത് ?

തൊഴിലില്ലായ്മ

നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മക്ക് കാരണം ജനപെരുപ്പം
ജനപെരുപ്പതിനു കാരണമോ
തൊഴിലില്ലായ്മ

ജെയിംസ് ബോണ്ട്

കൊടും കാട്ടിലൂടെ നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ജെയിംസ് ബോണ്ട് ഒരു പട്ടിയെ കണ്ടു മുട്ടി ..
ജെയിംസ് ബോണ്ട്: "I am BOND , JAMES BOND"
നിമിഷം പട്ടി ചാടി ബോണ്ട്നു ഒരു കടി കൊടുത്തു എന്നിട്ട് പറഞ്ഞു
"I am PATTI പേ PATTI"

കിട്ടില്ലയോ ദക്ഷിണ വേണ്ടുവോളം

ഒരു പൂവ് ചോദിച്ചു , അവള്‍ ഒരു ചെടി തന്നു

ഒരു പേജ് ചോദിച്ചു , അവള്‍ ഒരു ബുക്ക് തന്നു

അവസാനം ഒരു ഉമ്മ ചോദിച്ചപ്പോള്‍ ഉമ്മ മാത്രമല്ല ഉപ്പയും ഒന്നു തന്നു .

വി - ഗാര്‍ഡ് സ്ടബിലൈസര്‍

പാപ്പി : TV പോയി , AC പോയി , FRIDGE പോയി എല്ലാം പോയി
ശശി : വി - ഗാര്‍ഡ് സ്ടബിലൈസര്‍ ഇല്ല അല്ലെ ?
പാപ്പി : ഇല്ല
ശശി : നന്നായി . ഇല്ലേല്‍ അതും പോയേനെ ........

സന്തോഷ വാര്‍ത്ത‍

ഭാര്യ : ഒരു കാര്യം പറയട്ടെ ? എന്നെ അടിക്കരുത് .... ഞാന്‍ ഗര്‍ഭിണി ആണ്
കോയ : ഇതു സന്തോഷ വാര്‍ത്ത‍ അല്ലെ ?... ഇതു പറയാന്‍ എന്തിനാ ഇത്ര പേടിക്കുന്നത്
ഭാര്യ :കോളേജില്‍ പഠിക്കുമ്പോള്‍ അച്ഛനോട് പറഞ്ഞപ്പോള്‍ അടി കിട്ടി അതാ ....

Aug 27, 2009

മത്തായി വചനങ്ങള്‍

മത്തായി മധ്യപിക്കുന്നതിനിടെ മധ്യക്കുപ്പിയില്‍ ഒരു ഈച്ച വീണു
ഈച്ചയെ വിരല്‍ കൊണ്ട് എടുത്തു മത്തായി ആക്രോശിച്ചു "തുപ്പെടാ ഈച്ചേ കുടിച്ചത് മുഴുവന്‍ തുപ്പെടാ "

ചിരി

ബ്ലോഗ് വായിച്ച ശേഷം ജോവിന്‍ എന്നെ വിളിച്ചു
ജോവിന്‍ : എടാ ഞാന്‍ ബ്ലോഗ് വായിച്ചു എനിക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല .
ഞാന്‍ : അതെന്താ നിനക്കു കോമഡി എല്ലാം അത്രയ്ക്ക് ഇഷ്ടപെട്ടോ..?
ജോവിന്‍ : അതല്ല ഇതില്‍ എന്ത് മാത്രം അക്ഷര തെറ്റാ ... നിന്നെയൊക്കെ ആരാടാ മലയാളം പഠിപ്പിച്ചേ ...???

കുളി

രാവിലെ എഴുന്നേറ്റാല്‍ രണ്ടു കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം
ഒന്നു : പ്രാര്‍ത്ഥിക്കുക ..... നൂറു വര്ഷം ജീവിക്കണ്ടേ ??
രണ്ടു : കുളിക്കുക മറ്റുള്ളവര്‍ക്കും ജീവിക്കണ്ടേ ??

നാരായണനും ജബ്ബാറും

നാരായണനും ജബ്ബാറും കൂട്ടുകാരായിരുന്നു ....
നാരായണന്‍ ഒരു ലോറി വാങ്ങി ...
അതിന് പേരിട്ടു "അമ്മേ നാരായണ "
ജബ്ബാറും ലോറി വാങ്ങി , അതിന് പേരിട്ടു
"ഉമ്മാ ജബ്ബാറേ "

സുന്ദരി ആയ യുവതി

പണ്ടു പണ്ടൊരു നാട്ടില്‍ സുന്ദരി ആയ യുവതി ഉണ്ടായിരുന്നു ...
.
.
.
.
.
.
.
.
.
.
.
.
.
.
..
..
..

നോക്കേണ്ട
നിന്റെ ഒക്കെ ശല്യം കാരണം
അവളെ കെട്ടിച്ചു വിട്ടു ....

പരീക്ഷ

അച്ഛന്‍ : പരീക്ഷയില്‍ തോറ്റാല്‍ പിന്നെ നീ എന്നെ അച്ഛാ എന്ന് വിളിക്കണ്ട
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
അച്ഛന്‍: എന്തയെടാ പരീക്ഷ
മകന്‍ : അളിയാ മച്ചു‌ അഞ്ചു വിഷയത്തില്‍ പൊട്ടി യെടെ

Aug 26, 2009

ആത്മാര്‍ത്ഥ പ്രണയം

ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ ആത്മാര്‍ഥമായി പ്രണയിച്ചു
.
.
.
.
.
.
..
.
.
.
.
കൂടുതല്‍ തമാശകള്‍ക്ക് എസെമെസ് ചെയ്യുക 51515
ഓരോ എസെമെസ്സിനും 3 രൂപ വീതം ഈടാക്കുന്നതാണ്

മലയാളി മറക്കാത്ത കോമഡി രണ്ടാം ഭാഗം

ഹോട്ടല്‍ ആണെന്ന് കരുതി ഒരാള്‍ ബാര്‍ബര്‍ ഷാപ്പില്‍ കയറി
.
.
.
.
.
.
.
..
ഹോട്ടല്‍ അല്ല എന്ന് മനസ്സിലാക്കിയപ്പോ ഇറങ്ങി പൊന്നു ...
ബുഹഹഹ

ടോണിക്ക

അപ്പുമോന്‍ മെഡിക്കല്‍ ഷോപ്പില്‍
അപ്പുമോന്‍ : ചുമക്കുള്ള മരുന്ന് വേണം
കടക്കാരന്‍ : ടോണിക്ക് ആണോ
അപ്പുമോന്‍: ടോണി ക്ക് അല്ല എന്റെ അമ്മയ്ക്കാ

അറിയിപ്പ

ഷമീര്‍ അഥവാ ബാവ ക്കുള്ള അറിയിപ്പ് ..
താങ്കള്‍ ഇപ്പോള്‍ വീടിനു പുറത്ത്‌ ആണെങ്ങില്‍ ഉടന്‍ തന്നെ അകത്തു കയറണം ...
പഞ്ചായത്ത്‌ വണ്ടി പട്ടിയെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട് ...

ഗേള്‍സ്‌ ഹോസ്റ്റല

പ്രിന്‍സിപ്പല്‍ : ആരെങ്ങിലും ഗേള്‍സ്‌ ഹോസ്റ്റലിലെ മതില് ചാടി എന്നറിഞ്ഞാല്‍ ഫൈന്‍ ഈടാക്കുന്നതാണ് .. ആദ്യം 100 പിന്നേം പിടിക്കപെട്ടാല്‍ 200,300,400 എന്നിങ്ങനെ
ജിനീഷ്‌ : സര്‍ ഒരു മാസത്തേക്കുള്ള പാസ്സിന് എത്ര ആവും ?