സര്‍ദാര്‍ജി ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍

ഒരു ദിവസം ഒരു സര്‍ദാര്‍ജി ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍ ചെന്നു.
അയാള്‍ ചുറ്റി നടന്നു നോക്കി. അതിന് ശേഷം:

സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍: "അത് വില്‍പ്പനക്ക് ഉള്ളതല്ല"

സര്‍ദാര്‍ജി വിടാനുള്ള ഭാവമില്ലായിരുന്നു. അയാള്‍ വീണ്ടും വന്നു.
സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍: "താങ്കളോട് നേരത്തെ പറഞ്ഞില്ലേ. അത് വില്‍ക്കുന്നില്ല. പ്രത്യേകിച്ച് താങ്കള്‍ക്ക്"

സര്‍ദാര്‍ജി തിരിച്ചു നടന്നു. സര്‍ദാര്‍ജിക്ക് ഒരു സംശയം. താന്‍ ഒരു സര്‍ദാര്‍ ആയതു കൊണ്ടാണോ തരാത്തത്. അയാള്‍ തീരുമാനത്തിലെത്തി. ടര്‍ബന്‍ എടുത്തു മാറ്റി മുടിയും വെട്ടി വീണ്ടു കടയിലേക്ക്. വീണ്ടും അതെ ചോദ്യം;

സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍: "താങ്കളോട് നേരത്തെ പറഞ്ഞതല്ലേ. അത് താങ്കള്‍ക്ക് തരുന്നില്ല എന്ന് "

സര്‍ദാര്‍ജി ആലോചിച്ചു ടര്‍ബന്‍ എടുത്തു മാറ്റി. മുടിയും വെട്ടി എന്നിട്ടും ഇയാള്‍ക്കെന്നെ മനസ്സിലായല്ലോ. ഇയാളെ വെറുതെ വിട്ടാല്‍ പറ്റില്ല. സര്‍ദാര്‍ജി പോയി താടിയും മീശയും വടിച്ചു. പിന്നെ പൈജാമയും കൂര്‍ത്തയും മാറ്റി പാന്റ്സും ഷര്‍ട്ടും ഒരു കൊട്ടും ധരിച്ചു. കൂടാതെ ഒരു കറുത്ത കണ്ണടയും ഫിക്സ് ചെയ്തു കൊണ്ടു വിണ്ടും കടക്കാരനോട്.

സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?"
കടക്കാരന്‍ (ദേഷ്യത്തോടെ) : "താങ്കളോട് ഞാന്‍ എത്ര തവണയായി പറയുന്നു.
അത് താങ്കള്‍ക്ക് തരില്ല എന്ന്"

സര്‍ദാര്‍ജി ആകെ വിഷമത്തിലായി. അയാള്‍ കടക്കാരനോട് ചോദിച്ചു.

"അല്ല സുഹൃത്തെ, ഞാന്‍ പല വേഷത്തിലും വന്നു. എനിക്ക് തന്നെ എന്നെ മനസ്സിലാകാത്ത തരത്തില്‍ വേഷം മാറി. എന്നിട്ടും താങ്കളെന്നെ എങ്ങിനെ തിരിച്ചറിഞ്ഞു?"
കടക്കാരന്‍: "അതോ, ആ ടിവിക്ക് എന്താ വില എന്ന് താങ്കള്‍ മാത്രം ചോദിക്കൂ.."
സര്‍ദാര്‍ജി: "അതെന്താ?"
കടക്കാരന്‍: "എടോ, അത് ടിവി അല്ല, മൈക്രോ വേവ് ഓവന്‍ ആണ്"......

Comments

Popular posts from this blog

ഫ്ലാഷ് ന്യൂസ്

ടെന്‍ഷന്‍

വാക്യത്തില്‍ പ്രയോഗിക്കുക