വാക്യത്തില്‍ പ്രയോഗിക്കുക
സാദാചാരം : ജോലിക്കാരി അടുപ്പില്‍ നിന്നും സാദാ ചാരം വാരാറുണ്ട്...... പിടികിട്ടി : കുട പോയെന്കിലും അതിന്റെ പിടികിട്ടി . ജീവിക്കുക : ജീ വിക്കുക ബുധിമുട്ടാനെന്കില് കെ വിക്കാന്‍ നോക്കാം. മുടന്തന്‍ ന്യായം : ഇന്നലെ കവലയില്‍ ഒരു മുടന്തന്‍ ന്യായം പറയുന്നതു കേട്ടു. അഴിമതി : വീട് പണിതപ്പോള്‍ ഞാനാണ് പറഞ്ഞതു, സിറ്റ് ഔട്ടിനു ജനല്‍ വേണ്ട, ആഴി മതി എന്ന്. പൊട്ടിച്ചിരിക്കുന്നു : അടുക്കളയില്‍ വച്ചിരുന്ന ബിസ്കറ്റിന്റെ കവര്‍ ആരോ പൊട്ടിച്ചിരിക്കുന്നു ..........
Comments