Posts

കപ്പല്‍ യാത്ര

ഒരിക്കല്‍ ഒരു അമേരിക്കക്കാരനും ഒരു ജപ്പാന്‍‌കാരനും ഒരു അറബിയും ഒരു മലയാളിയും കൂടി കപ്പലില്‍ യാത്രചെയ്യുകയായിരുന്നു. യാത്രക്കിടയില്‍ നടുക്കടല്‍ എത്തിയപ്പോഴേക്കും അ‌മേരിക്കക്കാരന്‍ കുറേ ബോബെടുത്തു കടലിലെറിഞ്ഞിട്ട് ഗമയില്‍ പറഞ്ഞു “ഇതെന്റെ നാട്ടില്‍ ധാരാളം ഉണ്ട്” ഇതു കണ്ട ജപ്പാന്‍കാരന്‍ കുറേ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കടലില്‍ എറിഞ്ഞിട്ടു പറഞ്ഞു “ഇതെന്റെ നാട്ടില്‍ കുന്നോളം ഉണ്ട്” ഇതു വരെ മിണ്ടാതെ നിന്ന അറബി കൂടെയുണ്ടായിരുന്ന മലയാളിയെ കടലിലേക്ക് തള്ളിയിട്ടിട്ട് പറഞ്ഞു “ഇതെന്റെ നാട്ടില്‍ ചവറുപോലെയാണു”

പൊലീസ്‌ സ്റ്റേഷന്‍

പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ഒരു അടിയന്തിര ഫോണ്‍ സന്ദേശം വന്നു: ഉടനെ സഹായിക്കണം... പൊലീസ്‌: ഫയര്‍ എഞ്ചിനോ അതോ ആംബുലന്‍സോ ? ഫോണിന്‍റെ മറുതലയ്ക്കല്‍: ഒരു നല്ല കയര്‍ വേണം.. പൊലീസ്‌: അതെന്തിനാ... ഫോണ്‍ സന്ദേശം: പട്ടിയെ കെട്ടാനാ... പട്ടിയുടെ വായിലാണ്‌ കള്ളനിപ്പോള്‍

വേദപഠന ക്ലാസ്‌

പള്ളിയോട്‌ ചേര്‍ന്ന വേദപഠന ക്ലാസ്‌ നടക്കുകയായിരുന്നു. ക്ലാസ്‌ നടക്കുന്നതിനിടെ ടീച്ചര്‍ കുട്ടികളോട്‌ പറഞ്ഞു, "സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹമുള്ളവരെല്ലാം കൈപൊക്കിയേ..." പക്ഷെ, അന്നമ്മ മാത്രം കൈപൊക്കിയില്ല. "അന്നമ്മയ്ക്കെന്താ സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ?" - ടീച്ചര്‍ ചോദിച്ചു. അന്നമ്മ: "വേണ്ട ടീച്ചര്‍. ക്ലാസ്‌ കഴിഞ്ഞാല്‍ വേറെങ്ങും പോകാതെ വീട്ടിലേക്ക്‌ ചെല്ലണമെന്ന്‌ അമ്മ പറഞ്ഞിട്ടുണ്ട്‌

സര്‍ദാര്‍ജി ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍

ഒരു ദിവസം ഒരു സര്‍ദാര്‍ജി ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍ ചെന്നു. അയാള്‍ ചുറ്റി നടന്നു നോക്കി. അതിന് ശേഷം: സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?" കടക്കാരന്‍: "അത് വില്‍പ്പനക്ക് ഉള്ളതല്ല" സര്‍ദാര്‍ജി വിടാനുള്ള ഭാവമില്ലായിരുന്നു. അയാള്‍ വീണ്ടും വന്നു. സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?" കടക്കാരന്‍: "താങ്കളോട് നേരത്തെ പറഞ്ഞില്ലേ. അത് വില്‍ക്കുന്നില്ല. പ്രത്യേകിച്ച് താങ്കള്‍ക്ക്" സര്‍ദാര്‍ജി തിരിച്ചു നടന്നു. സര്‍ദാര്‍ജിക്ക് ഒരു സംശയം. താന്‍ ഒരു സര്‍ദാര്‍ ആയതു കൊണ്ടാണോ തരാത്തത്. അയാള്‍ തീരുമാനത്തിലെത്തി. ടര്‍ബന്‍ എടുത്തു മാറ്റി മുടിയും വെട്ടി വീണ്ടു കടയിലേക്ക്. വീണ്ടും അതെ ചോദ്യം; സര്‍ദാര്‍ജി: "ആ ടിവിക്ക് എന്താ വില?" കടക്കാരന്‍: "താങ്കളോട് നേരത്തെ പറഞ്ഞതല്ലേ. അത് താങ്കള്‍ക്ക് തരുന്നില്ല എന്ന് " സര്‍ദാര്‍ജി ആലോചിച്ചു ടര്‍ബന്‍ എടുത്തു മാറ്റി. മുടിയും വെട്ടി എന്നിട്ടും ഇയാള്‍ക്കെന്നെ മനസ്സിലായല്ലോ. ഇയാളെ വെറുതെ വിട്ടാല്‍ പറ്റില്ല. സര്‍ദാര്‍ജി പോയി താടിയും മീശയും വടിച്ചു. പിന്നെ പൈജാമയും കൂര്‍ത്തയും മാറ്റി പാന്റ്സും ഷര്‍ട്ടും ഒരു കൊട്ടും ധ...

പാഞ്ചാലി

പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്തു ധര്മപുത്ര ദൃതരാഷ്ട്രരോട് ചോദിച്ചു : പ്രഭോ അങ്ങിതു കാണുന്നില്ലേ ???? ദൃതരാഷ്ട്രാര്‍ : മകനെ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഞാന്‍ അന്ധനല്ലേ

പുഷ്പാഞ്ജലി

അമ്പലത്തില്‍ നിന്നും വന്ന മകന്‍ അച്ഛനോട് : ഞാന്‍ അമ്മയുടെ പേരില്‍ പുഷ്പാഞ്ജലി കഴിച്ചു അച്ഛന്‍ : എന്റെ പേരിലോ ??? ശശിയേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

കേരളപോലീസ്

ലോകത്തിലെ മികച്ച പോലീസ്സാരെന്ന് കണ്ടുപിടിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചു: മത്സരം ഇതാണ്‍ --ആഫ്രിക്കയിലെ ഘോര വനാന്തരങ്ങളില്‍ ചെന്ന് ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക--- ആദ്യം ചൈനീസ് പൊലീസ് പോയി ഒരു വലിയ സിംഹത്തിനെ വലയിലാക്കി കൊണ്ടുവന്നു. അടുത്ത ഊഴം അമേരിക്കയുടേതായിരുന്നു , അവര്‍ പിടിച്ച സിംഹത്തിന്‍ ചൈനയുടേതിനേക്കാള്‍ വലിപ്പം ഉണ്ടായിരുന്നു. അടുത്തതു റഷ്യന്‍ പോലീസിന്റേത് , അവര്‍ അമേരിക്കയുടേതിനേക്കാള്‍ വലുതിനെ പിടിച്ചു കൊണ്ടു വന്നു. അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യന്‍ പൊലീസിന്റെ അഭിമാനമായ കേരളപോലീസ് വനത്തിനുള്ളിലേക്ക് കയറി. ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. എല്ലാവരും കേരള പോലീസിനെ തപ്പി ഇറങ്ങി. ഉള്‍ക്കാട്ടില്‍ ഒരിടത്തു അവര്‍ കേരളപോലീസിനെ കാണുമ്പോള്‍ അവര്‍ ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്‍ത്ത് നിര്‍ത്തി കൂമ്പിനിടിക്കുന്നു.........കൂടെ ഒരു ചോദ്യവും ...." സത്യം പറയെടാ നീയല്ലേ........സിംഹം........."